ഇ​രി​ങ്ങാ​ല​ക്കു​ട: ഠാ​ണാ ച​ന്ത​ക്കു​ന്ന് വി​ക​സ​നം വൈ​കി​പ്പി​ക്കു​ന്ന​ത് യുഡിഎ​ഫ് പ​ദ്ധ​തി​യാ​യ​തു​കൊ​ണ്ടാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് മു​നി​സി​പ്പ​ല്‍ മ​ണ്ഡ​ലം സ​മ്മേ​ള​നം കു​റ്റ​പ്പെ​ടു​ത്തി.​ യുഡി എ​ഫ് ഗ​വ​ൺമെന്‍റ് 2013 - 14 ബജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച​തും 11-2-2014, 8-9-2015 എ​ന്നീ തി​യ​തി​ക​ളി​ല്‍ ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ന​ല്‍​കി 11 കോ​ടി, മൂ​ന്നു കോ​ടി തു​ക​ക​ളും ന​ല്‍​കി അ​ക്വി​സേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ പ​ദ്ധ​തി ഒ​മ്പ​തു വ​ര്‍​ഷം താ​മ​സി​പ്പി​ക്കു​കവ​ഴി എ​ല്‍​ഡി​എ​ഫ് ജ​ന​ങ്ങ​ളോ​ട് മാ​പ്പുപ​റ​യ​ണ​മെ​ന്നും പ​ദ്ധ​തി ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

കെഎ​സ്ടിപി ന​ട​ത്തു​ന്ന തൃ​ശൂ​ര്‍- കൊ​ടു​ങ്ങ​ല്ലൂ​ര്‍ സം​സ്ഥാ​നപാ​ത​യു​ടെ നി​ര്‍​മാ​ണം അ​ശാ​സ്ത്രീ​മാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട മു​ത​ല്‍ ക​രു​വ​ന്നൂ​ര്‍ വ​രെ​യു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഗ​താ​ഗ​തം താ​റു​മാ​റാ​ക്കു​ക​യും കു​ടി​വെ​ള്ള​പൈ​പ്പു​ക​ള്‍ പൊ​ട്ടി കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വൈ​കു​ന്ന​തി​നാ​ല്‍ ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ വീ​ടു​ക​ളു​ടെ താ​മ​സ​വും ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും ക്ലേ​ശ​ക​ര​മാ​കു​ക​യും ചെ​യ്തി​രി​ക്കു​ന്നു​വെ​ന്ന് സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ലൂ​ടെ ചൂ​ണ്ടി​ക്കാ​ട്ടി. യുഡിഎ​ഫ് സർ ക്കാരിന്‍റെ സം​ഭാ​വ​ന​യാ​യ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

മു​നി​സി​പ്പ​ല്‍ മ​ണ്ഡ​ലം പ്ര​വ​ര്‍​ത്ത​ക സ​മ്മേ​ള​നം പാ​ര്‍​ട്ടി ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ് തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​ടി. ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം. ​പി. പോ​ളി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് സി. ​വി. കു​ര്യാ​ക്കോ​സ്, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മി​നി മോ​ഹ​ന്‍​ദാ​സ്,നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ക്കി ആ​ളൂ​ക്കാ​ര​ന്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എം. ​കെ. സേ​തു​മാ​ധ​വ​ന്‍, സി​ജോ​യ് തോ​മ​സ്, ജോ​സ് ചെ​മ്പ​ക​ശേരി,വ​നി​താ കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് മാ​ഗി വി​ന്‍​സെ​ന്‍റ്്, ഫെ​നി എ​ബി​ൻ വെ​ള്ളാ​നി​ക്കാ​ര​ന്‍, ആ​ര്‍​ത​ര്‍ വി​ന്‍​സെ​ന്‍റ്, വി​വേ​ക് വി​ന്‍​സെ​ന്‍റ്, ലാ​ലു വി​ന്‍​സെ​ന്‍റ്, അ​ജി​ത സ​ദാ​ന​ന്ദ​ന്‍, കെ. സ​തീ​ഷ്,​ എം. എ​സ്. ശ്രീ​ധ​ര​ന്‍ മു​തി​ര​പ്പ​റ​മ്പി​ല്‍, എ​ബി​ന്‍ വെ​ള്ളാ​നി​ക്കാ​ര​ന്‍, ലിം​സി ഡാ​ര്‍​വി​ന്‍, ലാ​സ​ര്‍ കോ​ച്ചേ​രി, എ.​ഡി. ഫ്രാ​ന്‍​സി​സ്, ഒ. ​എ​സ്. ടോ​മി, റാ​ണി കൃ​ഷ്ണ​ന്‍ വെ​ള്ളാ​പ്പി​ള്ളി, ഷീ​ല ജോ​യ്, ലി​ല്ലി തോ​മ​സ്, പി.​വി. നോ​ബി​ള്‍, യോ​ഹ​ന്നാ​ന്‍ കോ​മ്പാ​റ​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.