മൊബൈൽ മോഷ്ടാവ് പിടിയിലായി
1532122
Wednesday, March 12, 2025 2:09 AM IST
ചാലക്കുടി: പാലസ് റോഡിലുള്ള അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽകയറി മൊബൈൽ ഫോൺ മേഷ്ടിച്ചതിന് മൂർഷിദാബാദ് സ്വദേശിയായ ആഷിക് (26)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ രണ്ടുവർഷമായി ഷൊർണൂരിൽ ഹോട്ടൽ ജോലി ചെയ്തു വരികയാണ്. രണ്ടുദിവസംമുമ്പാണ് ചാലക്കുടിയിൽവന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ 4.30നാണ് അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽകയറി വികാസ്കുമാറിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചത്. ഇതിനിടെ റൂമിലെ താമസക്കാർ ഉണർന്ന് ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു. സിഐ എം.കെ. സജീവ്, എസ്ഐമാരായ പ്രദീപ്, ഋഷിപ്രസാദ്, അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ മാരായ പ്രദീപ്, ബിനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.