യുവാവ് ട്രെയിൻതട്ടി മരിച്ചു
1532014
Tuesday, March 11, 2025 11:10 PM IST
തിരുവില്വാമല: ലെക്കിടി റെയിൽവേ ഗേറ്റിനു സമീപം യുവാവ് ട്രെയിൻതട്ടി മരിച്ചു. കുണ്ടുകാട് കോളനി വേലായുധന്റെ മകൻ ജയേഷ്(41) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. ഭാര്യ: പാർവതി. രണ്ട് കുട്ടികളുണ്ട്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.