നാടെങ്ങും വനിതാദിനാഘോഷം
1531528
Monday, March 10, 2025 1:48 AM IST
സേവിയൂർ പള്ളിയിൽ ഉജ്ജ്വല
മാള: കൊമ്പത്തുകടവ് സേവിയൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ ഉജ്ജ്വല എന്ന പേരിൽ വനിതാസംഗമം നടത്തി. വികാരി ഫാ. ഫെബിൻ കൊടിയന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്നു തൃശൂർ സൈബർ വിഭാഗം എസ്ഐ ജോബി വർഗീസ്, ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ അധ്യാപിക ബിൻഷ ജോബി, ഡോ. സോണിയ ജോസഫ് എന്നിവരുടെ ക്ലാസുകളും നടന്നു. മാതൃസംഘം പ്രസിഡന്റ് ്ജാസ്മിൻ സേവ്യർ അധ്യക്ഷത വഹിച്ചു. ആൽബർട്ട് മേക്കാട്ടുപറമ്പിൽ, ആൻഡ്രൂസ് കിഴക്കൂട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
നാലുകെട്ട് വയോജന സേവന കേന്ദ്രം
കൊരട്ടി: ഗ്രാമപഞ്ചായത്ത് നാലുകെട്ട് വയോജന സേവന കേന്ദ്രത്തിന്റെ അഭിമുഖത്തിൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി ബാലൻ അധ്യക്ഷയായി. റിട്ട. ഡിവൈഎസ്പി ടി.ഐ. എൽസി മുഖ്യാതിഥിയായി. എഴുത്തുകാരി കെ. രമ ടീച്ചർ ക്ലാസ് നയിച്ചു. വാർഡ് മെമ്പർ ജിസി പോൾ, വയോജന സേവനകേന്ദ്രം കോ-ഒാർഡിനേറ്റർ ആൽബി പി. ബെന്നി എന്നിവർ പ്രസംഗിച്ചു.
മർച്ചന്റ്്സ് അസോ.
വനിതാവിംഗ്
ചാലക്കുടി: മർച്ചന്റ്്സ് അസോസിയേഷൻ വനിതാവിംഗ് വനിതാദിനം ആചരിച്ചു. മികച്ച സംരംഭകയായി ജിസ്മി ജോവിനെ അവാർഡ് നൽകി ആദരിച്ചു. നഗരസഭവൈസ് ചെയർപേഴ്സൻ സി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സിന്ധു ബാബു അധ്യക്ഷത വഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, വനിതാവിംഗ് ജില്ലാ പ്രസിഡന്റ് ഷൈന ജോർജ്, സെക്രട്ടറി നീബ, വനിതാവിംഗ് കോ-ഒാർഡിനേറ്റർ ആന്റോ മേനാച്ചേരി, സെക്രട്ടറി ബിനു മഞ്ഞളി, ഷൈജു പുത്തൻപുരക്കൽ, റൈസൻ ആലുക്ക, സിനി സന്തോഷ് എന്നിവർ പ്രസംഗിച്ചു.
മാതൃസംഗമം നടത്തി
തുരുത്തിപ്പറമ്പ്: വരപ്രസാദനാഥ പള്ളിയിൽ മാതൃസംഗമവും വനിതാദിനാഘോഷവും നടന്നു. ചാലക്കുടി സെന്റ്് മേരീസ് ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടാൻ ഉദ്ഘാടനം ചെയ്തു. മാതതൃവേദി രൂപത പ്രസിഡന്റ്് സിനി ഡേവിസ് അധ്യക്ഷത വഹിച്ചു.
ഫൊറോന സെക്രട്ടറി മാഗി ഡാനിയേൽ റിപ്പോർട്ട് അവതരിപ്പിച്ചു. രൂപതാ ഡയറക്ടർ റവ.ഡോ. ആന്റോ കരിപ്പായി, തുരുത്തിപ്പറമ്പ് ഇടവക വികാരി ഫാ. പോളി പുതുശേരി, ജിഷ സിജോൺ, പ്രീത ഷിനോജ്, മാതൃവേദി രൂപത സെക്രട്ടറി സെലിൻ ജെയ്സൺ, രൂപത ട്രഷറർ സിനി ജോബി, ഫാ. ജോർജ് പാലമറ്റം, ഫാ. ജിതിൻ കാളൻ സിഎംഐ, സിസ്റ്റർ ജെസി വർഗീസ്, ജോബിൻ ജോൺ, ജോസ് കാളൻ, ജിംസി സി. ജോസ്, സ്മിത ബെന്നി, സിസ്റ്റർ റിൻസി പള്ളിപ്പാട്ട്, സിസ്റ്റർ നിത മുഞ്ഞലി, സിസ്റ്റർ ആൻസി തേനൻ എന്നിവർ പ്രസംഗിച്ചു. സെലീന സെബാസ്റ്റ്യൻ പതിയാപറമ്പിൽ, അന്നം അന്തോണി പതിയാപറമ്പിൽ എന്നിവരെ ആദരിച്ചു.