സത്യസന്ധരായ രാഷ്ട്രീയക്കാർ നാടിന് ആവശ്യം: മാർ ആൻഡ്രൂസ് താഴത്ത്
1531520
Monday, March 10, 2025 1:48 AM IST
തൃശൂർ: സാമൂഹിക തിന്മകൾക്കെതിരേ പൊരുതുന്നവരും ജനതയുടെ ആവശ്യങ്ങളിൽ ഇടപെടുന്നവരുമായ സത്യസന്ധരായ രാഷ്ട്രീയനേതാക്കളാണു നാടിനാവശ്യമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
സീറോ മലബാർസഭയെ തകർക്കുന്ന ശക്തികൾ അകത്തും പുറത്തും സജീവമായി പ്രവർത്തിക്കുന്നു. സഭാമക്കൾ ഇക്കാര്യത്തിൽ കരുതലോടെ മുന്നോട്ടുനീങ്ങണം.
ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് നേതൃസംഗമം ഫാമിലി അപ്പോസ്തോലെറ്റ് സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നേതൃസംഗമത്തോടനുബന്ധിച്ച് ഗ്ലോബൽ ഭാരവാഹികളുടെ സന്ദർശനവും നടന്നു.
ഗ്ലോബൽ സമിതി പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി, ഗ്ലോബൽ ട്രഷറർ ഡോ. ടോണി പുഞ്ചകുന്നേൽ, ഗ്ലോബൽ സമിതി വൈസ് പ്രസിഡന്റുമാരായ ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോണ്‍, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, അതിരൂപത ഡയറക്ടർ ഫാ. ജീജോ വള്ളൂപ്പാറ, അസി. ഡയറക്ടർ ഫാ. അനു ചാലിൽ, ജനറൽ സെക്രട്ടറി കെ.സി. ഡേവിസ്, ട്രഷറർ റോണി അഗസ്റ്റ്യൻ, അഡ്വ. ബൈജു ജോസഫ്, ലീല വർഗീസ്, ആന്റാ തൊറയൻ, മേഴ്സി ജോയ് എന്നിവർ പ്രസംഗിച്ചു. അഡ്വ. ബിജു കുണ്ടുകുളം, അഡ്വ. ബൈജു ജോസഫ്, ആന്റാ തൊറയൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.