ഇ​രി​ങ്ങാ​ല​ക്കു​ട: ക​ല്ലേ​റ്റും​ക​ര ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ല്‍. ഇ​ടു​ക്കി ആ​യി​രം ഏ​ക്ക​ര്‍ ചാ​ക്യാ​ങ്ക​ല്‍​ പ​ത്മ​നാ​ഭ​നെ(64)​നെ​യാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ട​ക്കാ​ഞ്ചേ​രി പ​ള്ളി​യി​ൽ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഫെ​ബ്രു​വ​രി 25 നു ​പു​ല​ര്‍​ച്ചെ​യാ​ണ് ഉ​ണ്ണി​മി​ശി​ഹാ ദേ​വാ​ല​യ​ത്തി​ലെ ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ന്ന​ത്. 90,000 രൂ​പ​യാ​ണ് മോ​ഷ​ണം പേ​യ​ത്. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഡോ​ഗ് സ്‌​ക്വാ​ഡും ചേ​ര്‍​ന്ന് അ​ന്വേ​ണം ന​ട​ത്തി​യി​രു​ന്നു. സി​സി​ടി​വി​യി​ല്‍ പ്ര​തി​യു​ടെ മു​ഖം മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു.

മോ​ഷ​ണ​ത്തി​ന് ഒ​രാ​ള്‍​മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നു പോ​ലീ​സ് തു​ട​ക്ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കു​ന്നം​കു​ളം, കൊ​ടു​ങ്ങ​ല്ലൂ​ര്‍, മാ​ള എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല​ട​ക്കം നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് പ​ത്മ​നാ​ഭ​ന്‍.