കഞ്ചാവുമായി യുവാക്കൾ പിടിയിൽ
1532130
Wednesday, March 12, 2025 2:10 AM IST
വാടാനപ്പിള്ളിയിൽ
രണ്ടു യുവാക്കൾ
വാടാനപ്പിള്ളി: കഞ്ചാവുമായി രണ്ടുയുവാക്കളെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. പുളിക്കക്കടവ് പാലത്തിനു സമീപത്തുനിന്നും 16 ഗ്രാം കഞ്ചാവുമായി തൃത്തല്ലൂർ ചെട്ടിക്കാട് സ്വദേശിയായ വലിയക്കൽ വീട്ടിൽ ശ്രാവൺ(19) , പുളിഞ്ചോടുനിന്നും 10 ഗ്രാം കഞ്ചാവുമായി ഏത്തായി സ്വദേശി ചെമ്പിശേരിൽ വീട്ടിൽ ദത്തൻ (22) എന്നിവരെയാണ് വാടാനപ്പള്ളി പോലീസ് പിടികൂടിയത്.
തൃശൂർ റൂറൽ ജില്ലയിൽ നടന്നുവരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പട്രോളിംഗിനിടെ സംശയാസ്പദമായ നിലയിൽ കണ്ട ഇവരെ പരിശോധിച്ചപ്പോഴാണ് വിൽപനയ്ക്കായി സൂക്ഷിച്ചുവച്ചിരുന്ന കഞ്ചാവ് രണ്ടുപേരിൽനിന്നുമായി കണ്ടെടുത്തത്.
വാടാനപ്പിള്ളി പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.എസ്. ബിനു, സബ് ഇൻസ്പെക്ടർ എസ്. എം. ശ്രീലക്ഷ്മി, സിവിൽ പോലീസ് ഓഫീസർമാരായ അലി, ഷിജിത്ത് എന്നിവർ ചേർന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
കുന്നംകുളത്ത് 300 ഗ്രാം
കുന്നംകുളം: 300 ഗ്രാം കഞ്ചാവുമായി ചൊവ്വന്നൂർ സ്വദേശിയേ കുന്നംകുളം റേഞ്ച് എക് സൈസ് സം ഘം അറസ്റ്റ് ചെയ്തു.
അയിനികുളം അമ്പലത്തിനു സമീപം താമസിക്കുന്ന സനുവി(34)നെയാണ് കുന്നംകുളം റേഞ്ച് എക് സൈസ് ഇൻസ്പെക്ടർ കെ. മണികണ്ഠന്റെ നേതൃ ത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
അടുപ്പൂട്ടി മേഖലയിൽ ഉൾപ്പെടെ കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ പ്രതിയെന്ന് എക് സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്നലെ വൈകീട്ട് ആറോടെ എക്സൈസിനു ലഭിച്ച രഹസ്യ വി വരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
അസി. എക്സൈസ് ഇൻസ് പെക്ടർമാരായ പി.ജി. ശിവശങ്കരൻ, സി എ സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരാ യ റാഫി, ശ്രീരാഗ്, സജീഷ്, സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.