കരിയില കത്തിക്കുന്നതിനിടെ എംസിഎഫും തട്ടുകടയും കത്തിനശിച്ചു
1532412
Thursday, March 13, 2025 1:54 AM IST
തൃശൂർ: കരിയിലകൾ കൂട്ടിയിട്ടു കത്തിക്കുന്നതിനിടെ നഗരത്തിൽ മാലിന്യസംഭരണസംവിധാനമായ എംസിഎഫും, തട്ടുകടയും കത്തിനശിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. പടിഞ്ഞാറേകോട്ടയിലെ റോഡരികിൽ കോർപറേഷൻ ശുചീകരണതൊഴിലാളികൾ അടിച്ചുകൂട്ടിയ കരിയിലകൾ കത്തിക്കുന്നതിനിടെ തീ അപ്രതീക്ഷിതമായി എംസിഎഫിലേക്കു പടരുകയായിരുന്നു. സംഭവത്തിൽ എംസിഎഫ് പൂർണമായും സമീപത്തെ തട്ടുകട ഭാഗികമായും കത്തിനശിച്ചു.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ ഫയർഫോഴ്സിന്റെ ഇടപെടലിലാണ് തീ നിയന്ത്രിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജിത്കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആനന്ദകൃഷ്ണൻ, ബിജോയ്, എഡ്വേർഡ്, ബിനോദ് എന്നിവർ ചേർന്നാണ് തീ അണച്ചത്.