കാന തകര്‍ന്ന് നഗരത്തിൽ മലിനജലം; പരാതി നൽകിയിട്ടും നടപടിയില്ല
1532127
Wednesday, March 12, 2025 2:10 AM IST
ചാവക്കാട്: ബസ് സ്റ്റാന്‍ഡിനു സമീപം തെക്കേ ബൈപ്പാസില്‍ കാനയിലൂടെ ഒഴുകുന്ന മലിനജലം ഒഴുകിയെത്തുന്നത് സ്വകാര്യവ്യക്തിയുടെ പാടത്തേക്ക്. കാന തകര്‍ന്നുകിടക്കുന്നതിനാല്‍ മലിനജലത്തിന് മുന്നോട്ട് ഒഴുകാന്‍ കഴിയുന്നില്ല. തകർന്ന കാനയുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് പൊതുമരാമത്തിന് പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു.
മലിനജലവും ചളിയും പാടത്ത് കെട്ടിക്കിടന്ന് ഇവിടെ ദുർഗന്ധവും കൊതുക് പെരുകയും ചെയ്യുന്ന സ്ഥിതിയാണ്. നഗരത്തിലെ സ്ഥാപനങ്ങളില്‍നിന്നും മറ്റുമുള്ള മലിനജലമാണ് കാനയിലൂടെ ഈ ഭാഗത്തേക്ക് ഒഴുകിയെത്തുന്നത്.
തകര്‍ന്ന കാന കെട്ടി മലിനജലം കാനയിലേക്കുതന്നെ ഒഴുക്കിവിടാന്‍ പൊതുമരാമത്ത് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മലിനജലം കെട്ടികിടക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് നഗരസഭ അധികൃതരോട് സമീപവാസികള്‍ ആവശ്യപ്പെട്ടു. കാന തകര്‍ന്ന കാര്യം ചൂണ്ടിക്കാട്ടി ഡിസംബറില്‍ പരാതി നല് കിയിട്ടുണ്ടെന്നും കടയുടമകള്‍ പറഞ്ഞു.