സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എച്ച്ആര്‍ കോണ്‍ക്ലേവ്
1532120
Wednesday, March 12, 2025 2:09 AM IST
കൊടകര: സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ എച്ച്ആര്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല്‍ മാനേജ്മെന്റ് (എന്‍ഐപിഎം) കേരള ചാപ്റ്റര്‍ വൈസ് ചെയര്മാന് അനീഷ് അരവിന്ദ് ഉദ്ഘാടനംചെയ്തു.
ഗ്ലോ മൈന്‍ഡ് ട്രെയിനിംഗ് കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ ക്ഷമ സന്ദീപ്, റിഫ്ലക്ഷന്‍സ് ഇന്ഫോസിസ്റ്റത്തിലെ സീനിയര്‍ എച്ച്ആര്‍ സ്പെഷലിസ്റ്റ് യു. അമൃത എന്നിവര്‍ സെഷനില്‍ പങ്കെടുത്തു. സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ജിനോ ജോണി മാളക്കാരന്‍ മോഡറേറ്ററായിരുന്നു. ഭാവിയിലെ ജോലിരംഗത്തിനായി വിദ്യാര്‍ഥികളുടെ സ്കില്‍ വര്‍ധിപ്പിക്കാനുള്ള തന്ത്രങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ചചെയ്തു. ഇതിനോടനുബന്ധിച്ച് എന്‍ഐപിഎം സിംസ് സ്റ്റുഡന്റ് ചാപ്റ്ററിന്റെ ആരംഭവും മുഖ്യാതിഥി അനീഷ് അരവിന്ദ് നിര്‍വഹിച്ചു. മികച്ചനേട്ടം കൈവരിച്ച രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള നിസര്‍ഗ സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. സിംസ് ഡയറക്ടര്‍ ഡോ. ധന്യ അലക്സ് ആശംസകള്‍നേര്‍ന്നു.