വന്യമൃഗ ആക്രമണത്തിനെതിരേ പ്രതിഷേധ പന്തംകൊളുത്തി പ്രകടനം
1532118
Wednesday, March 12, 2025 2:09 AM IST
അതിരപ്പിള്ളി: വന്യമൃഗ ആക്രമണങ്ങൾക്കെതിരേ അതിരപ്പിള്ളിയിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തംകൊളുത്തിപ്രകടനംനടത്തി. നൂറുകണക്കിനാളുകൾ പ്രകടനത്തിൽ പങ്കെടുത്തു.
സൗരോർജവേലി നിർമാണം ഉടൻ പൂർത്തിയാക്കുക, സൗരോർജവേലിക്കു തടസമായ മരങ്ങൾ മുറിച്ചുമാറ്റുക, പിരിച്ചുവിട്ട വാച്ചർമാരെ തിരിച്ചെടുക്കുക, വന്യമൃഗങ്ങളുടെ ദൃശ്യങ്ങൾ പകർത്താൻ വനത്തിൽ കയറുന്ന യുട്യൂബർമാരെയും മറ്റും നിയന്ത്രിക്കുക, പുതിയ വാച്ചർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പന്തംകൊളുത്തി പ്രകടനം നടത്തിയത്.