ഐഇഐ സ്റ്റുഡന്റ്സ് ചാപ്റ്റര്‍ ഉദ്ഘാടനംചെയ്തു
1532123
Wednesday, March 12, 2025 2:09 AM IST
കൊടകര: സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം ഐഇഐ സ്റ്റുഡന്റ്സ് ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ പ്രാദേശികകേന്ദ്രം ചെയര്‍മാനും ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ദേശീയ നിര്‍വാഹകസമിതി അംഗവുമായ ഡോ. സി. പി. സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു.
എസ്സിഇടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ആന്റോ ചുങ്കത്ത് അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ലിയോണ്‍ ഇട്ട്യേച്ചന്, പ്രിന്‍സിപ്പല്‍ ഡോ. നിക്സണ് കുരുവിള, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി ഡോ.വി. വിജികല, ഫാക്കല്‍റ്റി അഡൈ്വസര്‍ കെ. സെബിന് ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.