പെരിഞ്ചേരി എഎൽപി സ്കൂൾ 110-ാം വാർഷികം
1531523
Monday, March 10, 2025 1:48 AM IST
പെരിഞ്ചേരി: ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളുമായി പെരിഞ്ചേരി എഎൽപി സ്കൂളിന്റെ 110-ാം വാർഷികം ആഘോഷിച്ചു. മുൻ എഡിഎം സി.കെ. അനന്തകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
അധ്യാപക രക്ഷാകർതൃദിനം അവിണിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരി സി. നരേന്ദ്രൻ ഉദ്ഘാടനംചെയ്തു. പഠനത്തിൽ മികവുതെളിയിച്ച വിദ്യാർഥികളെ ചേർപ്പ് എഇഒ എം.വി. സുനിൽകുമാർ ആദരിച്ചു. സ്കൂൾ മാനേജർ വി.കെ. ശശിധരൻ മുഖ്യസന്ദേശം നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ സുകുമാരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ഐ. ജോൺസൺ, ബ്ലോക്ക് മെമ്പർ ഗീതാ ശ്രീധരൻ, സുനിൽ ചാണാശേരി, വാർഡ് മെമ്പർ സായ രാമചന്ദ്രൻ, സ്കൂൾ വികസനസമിതി പ്രസിഡന്റ് ശശിധരൻ, പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് അഡ്വ. കെ.എസ്. വേണുഗോപാൽ, വാർഡ് മെമ്പർ കെ.എ. പ്രദീപ്, എ.ആർ. രാജു, പിടിഎ പ്രസിഡന്റ് എ.ആർ. ജയൻ, എംപിടിഎ പ്രസിഡന്റ് സന്ധ്യാ സതീഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
ഹെഡ്മാസ്റ്റർ എം.കെ പ്രസാദ് സ്വാഗതവും വിദ്യാർഥി പ്രതിനിധി പാർവതി നന്ദിയും പറഞ്ഞു.