പ്രസവശുശ്രൂഷാരംഗത്തെ മികവിനുള്ള അവാർഡ് ജൂബിലി മിഷന്
1532109
Wednesday, March 12, 2025 2:09 AM IST
തൃശൂർ: പ്രസവശുശ്രൂഷാരംഗത്തെ മികവിനുള്ള ധനം ഹെൽത്ത്കെയർ അവാർഡ് 2025 ജൂബിലി മിഷൻ ആശുപത്രിക്കു ലഭിച്ചു. ധനം ബിസിനസ് മീഡിയയും കൊച്ചി ഐഎംഎയും ചേർന്ന് കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ ഡോ. ഗിരിധർ ഗ്യാനിയിൽനിന്ന് ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സറീന ഗിൽവാസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ഐക്യരാഷ്ട്രസംഘടനയിൽ നിന്നുള്ള പ്രതിനിധി ഡോ. മുരളി തുമ്മാരുകുടി ചടങ്ങിൽ സന്നിഹിതനായിരുന്നു. സങ്കീർണമായ പല കേസുകളും കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം നേടിയിട്ടുള്ള വിദഗ്ധരായ ഡോക്ടർമാർ അടക്കം അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുള്ള ജൂബിലിയുടെ ഗൈനക്കോളജി വിഭാഗം ഒരു പ്രധാന റഫറൽ കേന്ദ്രം കൂടിയാണ്. നിലവിൽ ഇവിടെ പ്രതിദിനം ഔട്ട് പേഷ്യന്റ് വിഭാഗത്തിൽമാത്രമായി നാനൂറോളം രോഗികളെയാണ് ചികിത്സിക്കുന്നത്.