കൊടകര സഹൃദയ കോളജില്‍ സ്വയംപ്രതിരോധ പരിശീലനപരിപാടി
1531812
Tuesday, March 11, 2025 1:30 AM IST
കൊടകര: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിക്കുന്ന 'ജ്വാല 3.0' സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ തൃശൂര്‍ റൂറല്‍ ജില്ലാതല ഉദ്ഘാടനം റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. റൂറല്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് വി.എ. ഉല്ലാസ് അധ്യക്ഷത വഹിച്ചു. കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടന്ന ചടങ്ങില്‍ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് മുഖ്യാതിഥിയായിരുന്നു.
വനിത സെല്‍ എസ്ഐ ഇ.യു. സൗമ്യ, സഹൃദയ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍, പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍. ജോയ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ . കരുണ, കൊടകര സിഐ ടി.കെ. ദാസ്, ജനമൈത്രി സുരക്ഷാ പദ്ധതി എഡിഎന്‍ഒ സി.എന്‍. ശ്രീലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
റൂറല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പരിശീലനത്തില്‍ തൃശൂര്‍ റൂറല്‍ വനിത സെല്ലിലെ മാസ്റ്റര്‍ ട്രെയിനര്‍മാരായ ടി.കെ.സിന്ധു, വി.വി. ജിജി, ഷാജമോള്‍ എന്നിവര്‍ ക്ലാസെടുക്കും.