വരവൂർ പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പു നടത്തി
1532128
Wednesday, March 12, 2025 2:10 AM IST
എരുമപ്പെട്ടി: വരവൂർ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് സംഭരണകേന്ദ്രം ഉൾപ്പെടുന്ന പൊതുവഴി അടച്ചുകെട്ടിയ തിനെതിരേ നടപടി സ്വീകരിക്കാത്തതിലും സ്വകാര്യ അറവുമാലിന്യ പ്ലാന്റിലേക്ക് അനധികൃതമായി മാലി ന്യം കൊണ്ടുവന്ന വാഹനങ്ങൾ പിടിച്ചെടുക്കാത്തതിലും പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ എരുമപ്പെട്ടി പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേ ധിച്ചു.
വരവൂർ പഞ്ചായത്തിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച് പായ്ക്ക് ചെയ്യുന്ന മിനി എംസിഎഫ്, ആർആർഎഫ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്കുമുള്ള റോഡാണ് മൂന്നുദിവസം മുമ്പ് രാത്രിയിൽ അടച്ചുകെട്ടിയത്. കോഴി അറവ് മാലിന്യങ്ങൾ സംഭരിച്ച് മറ്റ് വസ്തുക്കൾ ഉത്പാദിപ്പിക്കുന്ന അർബൻ വിംഗ്സ് ചിക്കൻ റെന്റിംഗ് പ്ലാന്റ് ഈ വഴിയാണ് ഉപയോഗിക്കുന്നത്. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധം നടക്കുന്നുണ്ട്. വഴി അടച്ചുകെട്ടിയതോടെ പ്ലാസ്റ്റിക് രേഖരണം മുടങ്ങുകയും ശേഖരിച്ചവ വഴിയരികിൽ കെട്ടികിടക്കുകയുമാണ്.
ഈ സാഹചര്യത്തിലാണു മതിൽ പൊളിച്ചുനീക്കി വഴി സഞ്ചാര യോഗ്യമാക്കാൻ നടപടിയും സംരക്ഷ ണവും വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് എരുമപ്പെട്ടി പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. ഇതേത്തുടർന്നാണു പ്രസിഡന്റ്് പി.പി. സുനിത, വൈസ് പ്രസിഡന്റ്് കെ.കെ. ബാബു, സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. യശോദ, വിമല പ്രഹ്ലാദൻ, പി. ഹിദായത്തുള്ള, മെമ്പർമാരായ വി.കെ. സേതുമാധവൻ, വി.ടി. സജീഷ് എന്നിവർ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പ്രതിഷേധിച്ചത്.
സ്ഥലത്തെത്തി നടപടി സ്വീകരിക്കാമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെത്തുടർന്ന് സമരം അവസാ നിപ്പിച്ചു. ഇതിനുശേഷം പോലീസിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് സെക്രട്ടറി ഇ.എൻ. ഹരിനാരായണന്റെ നേതൃത്വത്തിൽ മതിൽ പൊളിച്ചുനീക്കി.
അറവുമാലിന്യ സംഭരണ കേന്ദ്രത്തിലേക്ക് കോഴി മാലിന്യം കയറ്റി വന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുവാൻ ആവശ്യപ്പെട്ടും പഞ്ചായത്ത് പരാതി നൽകിയിട്ടുണ്ട്. മൂന്നു വാഹനങ്ങളിൽ ഒരെണ്ണം മാത്രമാണു പോലീസ് പിടികൂടിയിട്ടുള്ളത്. മറ്റ് രണ്ടുവാഹനങ്ങൾകൂടി ഉടനെ പിടികൂടിയില്ലെങ്കിൽ വീണ്ടും പ്രതിഷേധസമരം നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ്് അറിയിച്ചു.