തൊഴിലുറപ്പു തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
1531733
Monday, March 10, 2025 11:25 PM IST
കയ്പമംഗലം: തൊഴിലുറപ്പു തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. മതിലകം പുതിയകാവ് തെക്ക് ഭാഗം സ്വാശ്രയ നഗറിൽ താമസിക്കുന്ന വാക്കാട്ട് ഷിജുവിന്റെ ഭാര്യ കനക(45)യാണ് തൊഴിലുറപ്പ് തൊഴിലിനിടെ വൈകിട്ട് അഞ്ചോടെ കുഴഞ്ഞുവീണത്.
തുടർന്ന് തൊഴിലാളികൾ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് രാവിലെ 10.30 ന് പെരിഞ്ഞനം പഞ്ചായത്ത് ശ്മശാനത്തിൽ. മക്കൾ: പുണ്യ, പൂജ (ഇരുവരും വിദ്യാർഥികൾ).