രണ്ടിടത്തു വാഹനാപകടം: അഞ്ചുപേർക്ക് പരിക്ക്
1531521
Monday, March 10, 2025 1:48 AM IST
കേച്ചേരി: വേലൂർ പോസ്റ്റ്ഓഫീസിനുസമീപം കേച്ചേരി ഭാഗത്തുനിന്നു മുണ്ടത്തിക്കോട് ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് വൈദ്യുതിതൂണിൽ ഇടിച്ചു.
പരിക്കുപറ്റിയ കാർ യാത്രികരായ മുണ്ടത്തിക്കോട് മാവുഞ്ചോട് സ്വദേശികളായ പാലക്കോട്ട് വീട്ടിൽ കുമാരൻ ഭാര്യ കല്യാണി(72), കല്യാണിയുടെ മകൻ സജീവന്റെ മക്കളായ നന്ദു കൃഷ്ണ(17), നവനീത് കൃഷ്ണ(15) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻഭാഗം പൂർണമായും തകരുകയും വൈദ്യുതിതൂൺ മുറിയുകയുംചെയ്തു. കെഎസ്ഇബി അധികൃതരും എരുമപ്പെട്ടി പോലീസും തുടർനടപടികൾ സ്വീകരിച്ചു. അപകടകാരണം വ്യക്തമല്ല. കേച്ചേരി ചിറനെല്ലൂർ സെന്ററിനുസമീപമുണ്ടായ മറ്റൊരു അപകടത്തിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.
പരിക്കേറ്റ ബൈക്ക് യാത്രികരായ കോഴിക്കോട് കൊങ്ങണൂർ സ്വദേശി പൂവങ്ങാടി വയലിൽവീട്ടിൽ ശശിധരൻ മകൻ റോഷിൻ(32), ഭാര്യ രേഷ്മ(26) എന്നിവരെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് രണ്ട് അപകടവുമുണ്ടായത്. ഇവരെ കേച്ചേരി ആക്ട്സ് പ്രവർത്തകരാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.