ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു
1531734
Monday, March 10, 2025 11:25 PM IST
കുന്നംകുളം: വീട്ടിൽ കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു. കിഴൂർ പനയ്ക്കൽ വീട്ടിൽ വിനോജ് (46) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് ദേഹാസ്വസ്ഥ്യമുണ്ടായി കുഴഞ്ഞുവീണത്.
ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നംകുളം പട്ടാമ്പി റോഡിലെ പലചരക്ക് കടയിൽ അക്കൗണ്ടന്റാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. സംസ്കാരം ഇന്ന് രാവിലെ പത്തിന് ആർത്താറ്റ് സെന്റ് മേരീസ് സിംഹാസന പള്ളിയിൽ.