വനിതാദിനം ആഘോഷിച്ചു
1531524
Monday, March 10, 2025 1:48 AM IST
ചെവ്വൂർ: വൈഎംസിഎയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷവും ഡയാലിസിസ് സഹായപദ്ധതിയുടെ ഉദ്ഘാടനവും നടന്നു.
ചെവ്വൂർ പള്ളി വികാരി ഫാ. പോളി നീലങ്കാവിൽ ഡയാലിസിസ് സഹായപദ്ധതി ഉദ്ഘാടനംചെയ്തു. വനിതാദിന ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ലൂസി ഫ്രാൻസിസ്, അൽഫോൻസാ ഫ്രാൻസിസ്, ആനി വിൻസെന്റ്, സി.ഡി. എൽവിയ, ഷാനി ഗില്റ്റോ, ബെറ്റി ജോർജ് എന്നിവരെ ആദരിച്ചു.
വൈഎംസിഎ വനിതാ ഫോറം സാരഥികളായ അഡ്വ. ലിന ജോസ്, ലീന ആന്റോ, ടീന ജോബി, സീന വർഗീസ് എന്നിവരെയും ആദരിച്ചു. പ്രസിഡന്റ് ജോബി ജോർജ് അധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റ് സിസ്റ്റർ മെറിൻ പോൾ പ്രഭാഷണം നടത്തി. സെക്രട്ടറി ജോസഫ് പുളിക്കൻ, ട്രഷറർ എം.ഒ. പോൾസൺ, ലിസ ജോയ് എന്നിവർ പ്രസംഗിച്ചു.