ലഹരിക്കെതിരേ പ്രതിഷേധജ്വാല
1532116
Wednesday, March 12, 2025 2:09 AM IST
വെള്ളാങ്കല്ലൂർ: ഗ്രാമപഞ്ചായത്ത് വനിതാദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനംചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ബാബു അധ്യക്ഷതവഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ സുഷമ, വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, ആരോഗ്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ ഷീല സജീവൻ, മെമ്പർമാരായ വർഷ പ്രവീൺ, സുജന ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. ലഹരിബോധവത്കരണ ക്ലാസിന് ഇരിങ്ങാലക്കുട രൂപത നവചൈത്യനലഹരി വിമുക്ത സെന്റർ ഡയറക്ടർ ഫാ. പോളി കണ്ണൂക്കാടൻ നേതൃത്വംനൽകി. ഫാ. പോളി കണ്ണൂക്കാടൻ പ്രസിഡന്റ് നിഷ ഷാജിക്ക് ദീപംകൈമാറി.
പഞ്ചായത്ത് മെമ്പർ ടി.കെ. ഷറഫുദ്ദീൻ , പഞ്ചായത്ത് സെക്രട്ടറി കെ. റിഷി, പഞ്ചായത്ത് ജീവനക്കാർ, അംഗനവാടി ജീവനക്കാർ, കുടുംബശ്രീ ചെയർപേഴ്സൺ ഗീതാഞ്ജലി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൊടകര: വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തില്‍ കൊടകരയില്‍ ലഹരിക്കെതിരെ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.
കൊടകര യൂണിറ്റ് പ്രസിഡന്റ് ഷാജി കളിയങ്കര ഉദ്ഘാടനംചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് സിന്റോ ദേവസി അധ്യക്ഷതവഹിച്ചു. ചാലക്കുടി നിയോജകമണ്ഡലം യൂത്ത് വിംഗ് ചെയര്മാന് കിരണ്‍ ഷണ്മുഖന്, ബാബു ജോര്‍ജ്, ജോഷി നെടുമ്പാകാരന്‍, ഷിജു ചോനേടന്‍, തോംസന് തന്നാടന്‍ എന്നിവര്‍ സംസാരിച്ചു.