ലോറികൾ കൂട്ടിയിടിച്ച് ക്ലീനർ മരിച്ചു
1532319
Wednesday, March 12, 2025 11:10 PM IST
പട്ടിക്കാട്: തൃശൂർ-പാലക്കാട് ദേശീയപാത കല്ലിടുക്കിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
തമിഴ്നാട് കരൂർ സ്വദേശിയായ ലോറി ക്ലീനർ അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്. കരൂർ വേലുസ്വാമിപുരം സ്വദേശി ശക്തിവേലിന് (45) സാരമായി പരിക്കേറ്റു. ഇയാളെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ രണ്ടോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം.
തകരാറിലായതിനെ തുടർന്ന് ദേശീയപാതയിൽ കല്ലിടുക്കിൽ അടിപ്പാത നിർമാണം നടക്കുന്ന സ്ഥലത്തിനു സമീപം നിർത്തിയിട്ടിരുന്ന ലോറിയിലാണ് മറ്റൊരു ചരക്ക് ലോറി ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിൻ പൂർണമായും തകർന്നു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തകരാറിലായി കിടന്ന ലോറിയിലെ ക്ലീനർ ആണ് മരിച്ചത്. പട്ടിക്കാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.