ജനവാസമേഖലയിൽ വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ
1532131
Wednesday, March 12, 2025 2:10 AM IST
പുന്നംപറമ്പ്: ജനവാസ മേഖലയിൽ വൻതോതിൽ കിടപ്പുരോഗികളുടെ മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി.
കിടപ്പു രോഗികളും സ്ത്രീകളും കുട്ടികളും ഉപയോഗിക്കുന്ന പാഡുകളാണ് മച്ചാട് പള്ളിയുടെ പടിഞ്ഞാറുവളവിലുള്ള പാലത്തിന്റെ താഴെ റോഡരികിൽ കുന്നുകൂട്ടി ഇട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം മാലിന്യം കൊണ്ടുവന്ന് തള്ളിയ സ്ത്രീയെ പ്രദേശത്ത് കളിച്ചിരുന്ന ചെറിയകുട്ടികൾ കണ്ട തായി പറയുന്നു.
സംഭവത്തിൽ അനേ്വഷണം ഹെൽത്ത്ഡിപ്പാർട്ടുമെന്റ്് ആരംഭിച്ചതായും തെറ്റ് ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വാർഡ് മെമ്പർ കെ. രാമചന്ദ്രൻ അറിയിച്ചു.
ഇതിനുമുമ്പും സമാനരീതിയിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി കടുത്തനടപടി എടുത്തിട്ടുണ്ടെന്നും മെമ്പർ അറിയിച്ചു.