കുടിവെള്ളമില്ല ; ഏകദിന ഉപവാസം
1531519
Monday, March 10, 2025 1:48 AM IST
അന്തിക്കാട്: കുടിവെള്ള ക്ഷാമത്തിന് പരിഹാരംതേടി ഏകദിന ഉപവാസവുമായി ഒറ്റയാൾസമരം.
അന്തിക്കാട് പഞ്ചായത്തിലെ തീരദേശ മേഖലയിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് പൊതുപ്രവർത്തകനായ യോഗനാഥൻ കരിപ്പാറ മുറ്റിച്ചൂർ പാലം പരിസരത്ത് ഏകദിന ഉപവാസമനുഷ്ഠിച്ചത്.
കുടിവെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ വല്ലപ്പോഴും പൊതുടാപ്പിൽ വരുന്നത് മാലിന്യംകലർന്ന ജലമാണ്. കുടിവെള്ളം ലഭിക്കാത്ത സ്ഥലങ്ങളിൽ കുടിവെള്ളം വിതരണംചെയ്യാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുണ്ടായിട്ടും അധികൃതർ നടപടി കൈക്കൊള്ളുന്നില്ലെന്നും യോഗനാഥൻ കരിപ്പാറ പറഞ്ഞു.