വാട്ടർ കിയോസ്ക് നാടിന് സമർപ്പിച്ചു
1532428
Thursday, March 13, 2025 1:54 AM IST
വഞ്ചിപ്പുര: കയ്പമംഗലം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വഞ്ചിപ്പുര ബീച്ചിൽ നിർമിച്ച വാട്ടർ കിയോസ്ക് നാടിന് സമർപ്പിച്ചു. വഞ്ചിപ്പുര ബീച്ചിൽ പൊതുജനങ്ങൾക്കായി നിർമിച്ചിട്ടുള്ള ടേക്ക് എ ബ്രേക്കിനു സമീപത്തായിട്ടാണ് ഈ വാട്ടർ കീയോസ്ക് പ്രവർത്തനം ആരംഭിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ്് ശോഭന രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മണി ഉല്ലാസ് അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ഇസ്ഹാഖ്, പഞ്ചായത്തംഗങ്ങളായ പി.കെ. സുകന്യ, യു.വൈ. ഷമീർ, സിബിൻ അമ്പാടി, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് മോഹൻ, അസിസ്റ്റന്റ് സെക്രട്ടറി പി.എൻ. ആശ, ബി.എസ്. ശക്തിധരൻ, പി.ടി. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. അഞ്ച് ലക്ഷം രൂപയോളം ചെലവഴിച്ചാണ് വാട്ടർ കിയോസ്ക് സ്ഥാപിച്ചിട്ടുള്ളത്.