ലഹരിവിരുദ്ധ ജനജാഗ്രതാസദസ്
1531808
Tuesday, March 11, 2025 1:30 AM IST
തൃശൂർ: അതിരൂപത കെസിബിസി മദ്യവിരുദ്ധസമിതി കോർപറേഷൻ ഓഫീസിനു മുന്നിൽ ലഹരിവിരുദ്ധ ജനജാഗ്രതാസദസ് നടത്തി. പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ ഉദ്ഘാടനം ചെയ്തു.
കെസിബിസി മദ്യവിരുദ്ധസമിതി തൃശൂർ അതിരൂപത പ്രസിഡന്റ് വി.എം. അഗസ്റ്റിൻ, അതിരൂപത ഡയറക്ടർ റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ, ഫാ. അലക്സാണ്ടർ കുരീക്കാട്ടിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. അബ്രഹാം, മദ്യവിമോചനസഖ്യം വനിതാവിഭാഗം പ്രസിഡന്റ് കെ.എ. മഞ്ജുഷ, സെക്രട്ടറി സിജോ ഇഞ്ചോടിക്കാരൻ, റിട്ട. ഹെൽത്ത് ഓഫീസർ സി.പി. ഡേവിസ്, ആനിമേറ്റർ സിസ്റ്റർ എൻസ്വീഡ് സിഎസ്സി എന്നിവർ പ്രസംഗിച്ചു.
കൊച്ചുവർക്കി തരകൻ, ജോസ് ആലപ്പാട്ട്, ലിന്റോ ഫ്രാൻസിസ്, ഷീന ജോസ്, ക്ലാര, ലിജിൻ ബാബു എന്നിവർ നേതൃത്വം നൽകി.