കിണർ വൃത്തിയാക്കാനിറങ്ങിയ കുടുംബനാഥൻ ശ്വാസം കിട്ടാതെ മരിച്ചു
1532320
Wednesday, March 12, 2025 11:10 PM IST
എരുമപ്പെട്ടി: എരുമപ്പെട്ടി കരിയന്നൂരിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ കുടുംബനാഥൻ ശ്വാസം കിട്ടാതെ മരിച്ചു. ഐനിക്കുന്നത് അബ്ദുള്ള(63) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. വീട്ടുമുറ്റത്തെ കിണറിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു അബ്ദുള്ള.
എന്നാൽ കുറച്ചു ദൂരം എത്തിയപ്പോഴേക്കും ശ്വാസം കിട്ടാനാകാതെ കിണറിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കുന്നംകുളം ഫയർഫോഴ്സിൽ വിവരമറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ കുന്നംകുളം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അബ്ദുള്ളയെ പുറത്തെടുത്തു.
വെള്ളറക്കാട് സഹചാരി ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: ഫാത്തിമ, മക്കൾ: റഫീക്ക്, റഷീദ്, റസീന.