ലഹരിക്കെതിരേ നൂണ്വോക്ക്
1531516
Monday, March 10, 2025 1:48 AM IST
തൃശൂർ: ലഹരിക്കും അക്രമത്തിനുമെതിരേ മഹിള കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂരിൽ നൂണ് വോക്ക് നടത്തി. നടുവിലാലിൽനിന്നാരംഭിച്ച നൂണ് വോക്ക് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഉദ്ഘാടനംചെയ്തു.
സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, മുൻ എംപി രമ്യ ഹരിദാസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യു. വഹീദ, ആർ. ലക്ഷ്മി, വി.കെ. മിനിമോൾ, രജനി രമാനന്ദ്, ജില്ല പ്രസിഡന്റ് ടി. നിർമല, സംസ്ഥാന ഭാരവാഹികളായ സുബൈദ മുഹമ്മദ്, സ്വപ്ന രാമചന്ദ്രൻ, രാജലക്ഷ്മി കുറുമാത്ത് എന്നിവർ നേതൃത്വംനൽകി.