കുഴഞ്ഞുവീണ് വയോധികൻ മരിച്ചു
1531468
Monday, March 10, 2025 12:38 AM IST
മുല്ലശേരി: കടയിൽ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു. മുല്ലശേരി പഴയ പഞ്ചായത്ത് ഓഫീസിനു സമീപം പഴമക്കൽ കൃഷ്ണൻകുട്ടി(72)ആണ് മരിച്ചത്. അതിരാവിലെ മുല്ലശ്ശേരി സെന്ററിലെ പ്രീതി ഹോട്ടലിൽ കൃഷ്ണൻകുട്ടി ചായകുടിക്കാൻ എത്തുക പതിവാണ്. പതിവുപോലെ ഹോട്ടലിൽ എത്തി ചായ ഗ്ലാസ് കൈയിൽ പിടിച്ചപ്പോഴേക്കും കസേരയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: തങ്കമണി.
മക്കൾ: രുഷ്മ, രൂപ, രശ്മി. മരുമക്കൾ: അശോകൻ, സുനിൽ കുമാർ, സനീഷ്.