കട കുത്തിത്തുറന്ന് മോഷണം
1531369
Sunday, March 9, 2025 7:27 AM IST
ചാലക്കുടി: കട കുത്തിത്തുറന്ന് തുണികൾ മോഷ്ടിച്ചു. മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം കച്ചവടം നടത്തുന്ന മോന്തച്ചാലിൽ മോഹനന്റെ കടയാണു കുത്തി ത്തുറന്ന് ഒരു ലക്ഷം രൂപയുടെ തുണികൾ മോഷ്ടിച്ചത്. മുൻപും ഇവിടെ കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയിട്ടുണ്ട്. ചാലക്കുടി പോലീസ് കേസെടുത്തു.