വെ​ള്ളി​ക്കു​ള​ങ്ങ​ര: പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ആ​ധി​കാ​രി​ക രേ​ഖ​ക​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഡി​ജി​റ്റ​ല്‍ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു ന​ട​പ്പാ​ക്കിവ​രു​ന്ന അ​ക്ഷ​യ ബി​ഗ് കാ​മ്പ​യി​ന്‍ ഫോ​ര്‍ ഡോ​ക്യു​മെ​ന്‍റ് ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ (എ​ബി​സി​ഡി) പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട ക്യാ​മ്പ് വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

പ​ദ്ധ​തി​യി​ലൂ​ടെ 18 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് റേ​ഷ​ന്‍ കാ​ര്‍​ഡ് ന​ല്‍​കി. 45 പേ​ര്‍​ക്ക് ആ​ധാർ സേ​വ​ന​ങ്ങ​ളും 38 പേ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും ന​ല്‍​കി. 13 പേ​ര്‍ ബാങ്ക് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. 56 പേ​ര്‍​ക്ക് ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് കാ​ര്‍​ഡ്, 10 പേ​ര്‍​ക്ക് ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, 14 പേ​ര്‍​ക്ക് ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റും 11 പേ​ര്‍​ക്ക് വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചു. 55 പേ​ര്‍ പി​എം കി​സാ​ന്‍ പ​ദ്ധ​തി​യി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി.​

വ​ര​ന്ത​ര​പ്പി​ള്ളി, മ​റ്റ​ത്തൂ​ര്‍, തൃ​ക്കൂ​ര്‍, കോ​ട​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​ള്ള 173 പേ​ര്‍​ക്കു വി​വി​ധ​യി​ന​ങ്ങ​ളി​ലാ​യി 272 സേ​വ​ന​ങ്ങ​ള്‍ ല​ഭി​ച്ചു. സ​ബ് ക​ള​ക്ട​ര്‍ അ​ഖി​ല്‍ വി. ​മേ​നോ​ന്‍, ജി​ല്ലാ ട്രൈ ബ​ല്‍ ഓ​ഫീ​സ​ര്‍ ഹെ​റാ​ള്‍​ഡ് ജോ​ണ്‍, ത​ഹ​സി​ല്‍​ദാ​ര്‍ കെ.​എ. ജേ​ക്ക​ബ്, ട്രൈബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ സ​വി​ത പി. ​ജോ​യ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ അ​ശ്വ​തി വി​ബി (മ​റ്റ​ത്തൂ​ര്‍), ക​ലാ​പ്രി​യ സു​രേ​ഷ് (​വ​ര​ന്ത​ര​പ്പി​ള്ളി), സു​ന്ദ​രി മോ​ഹ​ന്‍​ദാ​സ് (തൃ​ക്കൂ​ര്‍), അ​ക്ഷ​യ കോ​- ഓ​ർഡി​നേ​റ്റ​ര്‍ യു.​എ​സ്. ശ്രീ​ശോ​ഭ്, യു​ഐ​ഡി അ​ഡ്മി​ന്‍ എ​സ്. സ​ന​ല്‍, ബ്ലോ​ക്ക് കോ-ഓ​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഇ.​കെ. ശ്രീ​ന, കെ.​വി. റീ​ജ, റേ​ഷ​ണി​ംഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​രു​ണ്‍, ബാ​ങ്ക് പ്ര​തി​നി​ധി​ക​ള്‍, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.