സഹനത്തിന്റെ തീച്ചൂളയിൽ വിശ്വാസജീവിതം പരീക്ഷിക്കപ്പെടണം: ഫാ. സേവ്യർ ഖാൻ
1531372
Sunday, March 9, 2025 7:37 AM IST
ചാലക്കുടി: സഹനത്തിന്റെ തീച്ചൂളയിൽ വിശ്വാസജീവിതം പരീക്ഷിക്കപ്പെടണമെന്ന് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിൽ. 36-ാമത് പോട്ട ദേശിയ ബൈബിൾ കൺവെൻഷനിൽ വചനശുശ്രൂഷ നയിക്കുകയായി രുന്നു അദ്ദേഹം.
സഹനങ്ങൾ ജീവിത്തിലേക്കു കടന്നുവരുന്നതു ദൈവം ഉപേക്ഷിക്കുന്നതുകൊണ്ടല്ല, ഇതിൽ വിജയം വരിക്കുന്നവനാണ് ജീവന്റെ കിരീടം. അഗ്നിശോധനയിലൂടെ കടന്നുപോകണം. ഇതിലൂടെ കടന്നുപോകുമ്പോൾ മരവിച്ച മനസായി മാറും. എന്നാൽ വിശ്വാസത്തെ മുറുകെപ്പിടിക്കണം, കഠിനഹൃദയരാകാതിരിക്കാൻ വചനം കേൾക്കണം. സൽഗുണസമ്പന്നനായിരുന്നാലും വിശ്വാസമില്ലെങ്കിൽ ജീർണവസ്ത്രം പോലെയാകും. വിശ്വാസമുള്ളവരോടൊപ്പം ഒന്നിച്ചുനടക്കണം. അല്ലാത്തവർക്കു വിശ്വാസത്തെ നശിപ്പിക്കാൻ കഴിയുമെന്നും ഫാ. സേവ്യർഖാൻ വട്ടായിൽ പറഞ്ഞു.
ഫാ. ഫ്രാൻസീസ് കർത്താനം ദിവ്യബലിക്കു കാർമികത്വം വഹിച്ചു. ഫാ. ജോജോ മാരിപ്പാട്ട്, സന്തോഷ് കരുമത്ര എന്നിവരും വചനശുശ്രൂഷ നയിച്ചു. ആരാധനയോടെ ഇന്നലത്തെ കൺവെൻഷൻ സമാപിച്ചു.
സമാപനദിവസമായ ഇന്നു തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി സമാപനസന്ദേശം നല്കും. ദിവ്യകാരുണ്യപ്രദക്ഷിണത്തോടെ അഞ്ചുദിവസം നീണ്ടുനിന്ന ദേശീയ ബൈബിൾ കൺവൻഷൻ സമാപിക്കും.