നാഷണൽ കിക്ക് ബോക്സിംഗിൽ തൃശൂർ സ്വദേശിക്കു നേട്ടം
1531376
Sunday, March 9, 2025 7:37 AM IST
തൃശൂർ: കോഴിക്കോടു നടന്ന ദേശീയ കിക്ക് ബോക്സിംഗ് കെ വണ്‍ ആൻഡ് ഫുൾ കോണ്ടാക്ട് ചാന്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് ഹെവി വിഭാഗത്തിൽ ഇരട്ടസ്വർണമെഡൽ നേടി തൃശൂർ സ്വദേശി നാഷണൽ ഹെവിവെയ്റ്റ് ചാന്പ്യനായി. തൃശൂർ നെടുപുഴ സ്വദേശി മണപ്പെട്ടി വീട്ടിൽ എം.വി. സന്ദീപാണ് തൃശൂരിന് അഭിമാനമായത്.
തൃശൂരിലെ ബ്രേവ് ബ്രദേഴ്സ് ഫൈറ്റേഴ്സ് ക്ലബ്ബിന്റെ ഹെഡ് കോച്ചായ സന്ദീപ് പത്തുവർഷത്തോളമായി പരിശീലകരംഗത്തുണ്ട്. കനറാ ബാങ്ക് മണ്ണുത്തി ശാഖയിലെ സീനിയർ മാനേജർ രശ്മിയാണ് ഭാര്യ.