നാടെങ്ങും വനിതാദിനാഘോഷം
1531364
Sunday, March 9, 2025 7:27 AM IST
മൂന്നര കോടിയുടെ വായ്പാവിതരണം നടത്തി കോട്ടപ്പുറം കിഡ്സ്
കൊടുങ്ങല്ലൂർ: വനിതാദിനത്തിൽ മൂന്നര കോടിയുടെ വായ്പ വിതരണം നടത്തി കോ ട്ടപ്പുറം കിഡ്സ്. വികാസ് ആല്‍ബര്‍ട്ടൈന്‍ ആനിമേഷന്‍ സെന്ററില്‍ നടന്ന ലോകവനിതാദിനാചരണത്തിൽവച്ചാണ് സംരംഭം ചെയ്യുന്ന സ്വയം സഹായസംഘങ്ങളിലെ അംഗങ്ങള്‍ക്ക് കേരള സംസ്ഥാന പിന്നാ ക്കവിഭാഗ വികസന കോര്‍പറേഷന്റെയും ഫെഡറല്‍ ബാങ്കിന്റെയും സഹായത്തോടെ കുറഞ്ഞ പലിശനിരക്കില്‍ മൂന്നരകോടിയുടെ വായ്പാവിതരണം നടത്തി യത്.
ദിനാചരണം ആലുവ സെന്റ് സേവ്യേഴ് സ് കോളജ് പ്രിന്‍സിപ്പൽ പ്രഫ. ഡോ. മിലന് ഫ്രാന്‍സ് ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപത ചാന്‍സലര്‍ ഫാ. ഷാബു കുന്നത്തൂര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത പിന്നണി ഗായകനായ ഫാ. ബിബിന്‍ ജോര്‍ജ് മുഖ്യാതിഥിയായിന്നു.
കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്പറേഷന് തൃശൂർ അസി.ജനറല്‍ മാനേജര്‍ പി.പി. ജിതിന് ഒന്നരക്കോടി രൂപയുടെ വായ്പാവിതരണവും കൊടുങ്ങല്ലൂര്‍ ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ വഹീദ ബീഗം രണ്ടുകോടി രൂപയുടെ വായ്പാ വിതരണോദ്ഘാടനവും നടത്തി.
കൊടുങ്ങല്ലൂര്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സി പോള്‍, കൗണ്‍സിലര്‍ വി.എം. ജോണി. എല്‍ഐസി ഓഫ് ഇന്ത്യ കൊടുങ്ങല്ലൂര്‍ ബ്രാഞ്ച് മാനേജര്‍ സി. ഹരിപ്രസാദ്, ആര്‍ബിഐ ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ റാണി നിക്സണ്, കെഎൽസിഡബ്ല്യുഎ സംസ്ഥാന ട്രഷററും കോട്ടപ്പുറം രൂപത പ്രസിഡന്റുമായ റാണി പ്രദീപ്, കിഡ്സ് അസി. ഡയറക്ടര്‍ ഫാ. എബ്നേസര്‍ ആന്റണി കാട്ടിപ്പറമ്പില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കിഡ്സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അസി. ഡയറക്ടര്‍ ഫാ. ബിയോണ് തോമസ് കോണത്ത് സ്വാഗതവും കോ- ഓഡിനേറ്റര്‍ ഗ്രേയ്സി ജോയ് നന്ദിയും പറഞ്ഞു. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച വനിതകളെ ആദരിച്ചു. എസ്എച്ച്ജി അംഗങ്ങളുടെ കലാപരിപാടികളും വിവിധ സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിൽ
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഐക്യുഎസി, വിവിധ ക്ലബുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ശില്പശാല, ആര്‍ച്ച എന്ന പേരില്‍ സെല്‍ഫ് ഡിഫെന്‍സ് പ്രോഗ്രം, എക്സിബിഷനുകള്‍, രക്തദാനം, വിപണനമേള എന്നിവ സംഘടിപ്പിച്ചു.
ജില്ലയിലെ വിവിധമേഖലയില്‍ മികവു തെളിയിച്ച വനിതകളെ ആദരിച്ചു. ഡോ. ജീന്‍ ജോയ് ( ബിസിനസ്), ഡോ. കെ.എസ്. അഖില (സാഹിത്യം), ആര്‍ജെ അച്ചു ( മീഡിയ), കെ.എസ്.ശ്രുതി (സാമൂഹ്യ സേവനം) സുമു സ്കറിയ ( ഫോറസ്ട്രി) എന്നിവരെയാണ് ആദരിച്ചത്. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍, പ്രിന്‍സിപ്പൽ ഡോ. കെ.എല്‍. ജോയ്, വൈസ് പ്രിന്‍സിപ്പൽ ഡോ. കെ. കരുണ എന്നിവര്‍ പ്രസംഗിച്ചു.
ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ
ചാലക്കുടി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാലക്കുടി മേഖലയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. മേഖല പ്രസിഡന്റ് ജോസ് ചുള്ളിയാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാവിംഗ് കോ-ഒാർഡിനേറ്റർ ഇന്ദു ഷണ്മുഖൻ ഉദ്ഘാടനം ചെയ്തു. ഇന്ദു ഷണ്മുഖൻ, ബിനു ശിവരാമൻ, സിജി ബാബു, സിമി ടോൾജി, ഭരിത പ്രതാപ് എന്നിവരെ ആദരിച്ചു. ടോൾജി തോമസ്, സി.ഡി. രാജു, സജീവ് വസദിനി, ബാബു അമ്പൂക്കൻ എന്നിവർ പ്രസംഗിച്ചു.
പെൻഷനേഴ്സ് സെമിനാർ
കയ്പമംഗലം: വനിതാദിനാഘോഷത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.
അസോസിയേഷൻ കയ്പമംഗലം, കൊടുങ്ങല്ലൂർ, നാട്ടിക ബ്ലോക്കുകളുടെ നേതൃത്വത്തിൽ കോൺഗ്രസ് മതിലകം ബ്ലോക്ക് ഓഫീസിൽ നടത്തിയ പരിപാടി വനിതാഫോറം ജില്ലാ പ്രസിഡന്റ് എ.എസ്. നദീറ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം ബ്ലോക്ക് സെക്രട്ടറി കെ.കെ. ചാന്ദിനി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ടി.എം. കുഞ്ഞുമൊയ്തീൻ, കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി മേരി ജോളി, പ്രഫ. പി.എം. വിജയകുമാരി, ആമി മജീദ്, സുനിൽ. പി. മേനോൻ, വി.സി. കാർത്തികേയൻ, പി.എ. സെയ്ത് മുഹമ്മദ്, കെ.എച്ച്. ലൈല, എ. വഹീദ, ജോസ്മി ടൈറ്റസ് തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ. കെ.എം.ബഷീർ പഠനക്ലാസ് എടുത്തു.
എസ്എന്‍ ക്ലബ് വനിതാവിഭാഗം
ഇരിങ്ങാലക്കുട: എസ്എന്‍ ക്ലബ് വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്ലബ് ഹാളില്‍ നടന്ന വനിതാദിനാഘോഷം മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. എസ്എന്‍ ക്ലബ് പ്രസിഡന്റ്് ലീന ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ഡോ. ഐശ്വര്യ ബിമല്‍ മുഖ്യപ്രഭാഷണം നടത്തി. പി.വി. അനഘ മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെ ആദരിച്ചു. ആര്.കെ. ജയരാജ്, സജു സലീഷ്, അഞ്ജലി സൂരജ് എന്നിവര്‍ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട ജെസിഐ ലേഡി വിംഗ്
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ വനിതാദിനാഘോഷം ജേസി ലേഡിവിംഗ് ചെയര്‍പേഴ്സണ്‍ സീമ ഡിബിന്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടര്‍ സൗമ്യ ലിഷോണ്‍ അധ്യക്ഷത വഹിച്ചു.
സ്മിത സാജൻ, നിഷിന നിസാർ, ബിനി ടെല്‍സൻ, ധന്യ ജിസൻ, ആയിഷ നൗഷാദ് എന്നിവർ ക്ലാസുകള്‍ നയിച്ചു. നാഷ്ണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ സുഫ്ന ജാസ്മിനെ പൊന്നാടയണിച്ച് ആദരിച്ചു.
ജനമൈത്രി സുരക്ഷാസമിതിയും ഹരിതകർമസേനാംഗങ്ങളും
കൊടുങ്ങല്ലൂർ: ലോക വനിതാദിനം കൊടുങ്ങല്ലൂർ ജനമൈത്രി സുരക്ഷാസമിതിയുടെ നേതൃത്വത്തിൽ ഹരിതകർമസേനാംഗങ്ങളോടൊപ്പം ആഘോഷിച്ച് വേറിട്ട അനുഭവമാക്കി.
കൊടുങ്ങല്ലൂർ നഗരസഭ, എടവിലങ്ങ്, എറിയാട് പഞ്ചായത്തുകളിലെ ഹരിത സേനാംഗങ്ങളെയാണ് ഒറ്റക്കുടക്കീഴിൽ കൊടുങ്ങല്ലൂർ വ്യാപാരഭവൻ ഹാളിൽ ഒരുമിച്ചു ചേർത്തത്. തുടർന്നുനടന്ന യോഗം കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു ഉദ് ഘാടനം ചെയ്തു.
എസ്എച്ച്ഒ ബി.കെ. അരുൺ അധ്യക്ഷത വഹിച്ചു. പോക്സോ കോടതി ജില്ലാ ജഡ്ജി വി. വിനീത മുഖ്യാതിഥിയായിരുന്നു. പ്രസീത ചാലക്കുടി, ധനുഷ സന്യാൽ, ഹിമ ഷിന്റോ, മീര മോഹൻ, തെരഞ്ഞെടുത്ത ഹരിത സേനാംഗങ്ങൾ, ബിആർസി ടീച്ചേഴ്സ് എന്നിവരെ ജില്ലാ ജഡ്ജി വി. വിനീത ആദരിച്ചു.
കൊടുങ്ങല്ലൂർ എസ്ഐ സാലിം, ജനമൈത്രി സുരക്ഷാസമിതി അംഗം കെ.പി. സുനിൽകുമാർ, കശ്യപൻ, നിഷ അജിതൻ, ഫൗസിയ ഷാജഹാൻ, പി.ആർ. ബാബു, ഉണ്ണി പണിക്കശേരി, കെ.ആർ. ശ്രീജിത്ത്, സി.എസ്. തിലകൻ, വി.ആർ. രണദീപൻ, ഒ.സി. ജോസഫ്, കെ.എസ്. കൈസാബ്, ബഷീർ, സുനിൽകുമാർ, രാജൻ കോവിൽപറമ്പിൽ, പ്രവീൺ, ശ്രീരഞ്ജിനി എന്നിവർ പ്രസംഗിച്ചു. അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി. തുടർന്ന് പ്രസീത ചാലക്കുടിയുടെയും ഹിമ ഷിന്റോയുടെയും നാടൻ പാട്ടുകൾ അരങ്ങുതകർത്തു.