ഇരിങ്ങാലക്കുടയില്‍ ചലച്ചിത്രമേള തുടങ്ങി
1531368
Sunday, March 9, 2025 7:27 AM IST
ഇരിങ്ങാലക്കുട: ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യദിനത്തില്‍ അഭിനന്ദനങ്ങള്‍ നേടി വനിതാ സംവിധായകരുടെ ചിത്രങ്ങള്‍. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ശ്രദ്ധ നേടിയ ഇന്ദു ലക്ഷ്മിയുടെ "അപ്പുറവും' ശോഭന പടിഞ്ഞാറ്റിന്റെ ഗേള്‍ ഫ്രണ്ട്സും വനിതാദിനത്തില്‍ നിറഞ്ഞ സദസിലാണു പ്രദര്‍ശിപ്പിച്ചത്.
പ്രദര്‍ശനങ്ങള്‍ക്കുശേഷം നടന്ന സംവാദങ്ങളെ തുടര്‍ന്ന് അപ്പുറത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ അസഫ്, സംഗീത സംവിധായകന് ബിജിപാല്‍ എന്നിവരെ കൂടിയാട്ട കലാകാരി സരിത കൃഷ്ണകുമാറും ഗേള്‍ ഫ്രണ്ട്സിന്റെ സംവിധായിക ശോഭന പടിഞ്ഞാറ്റിലിനെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപും ആദരിച്ചു.
വൈകീട്ട് ഓര്മ ഹാളില്‍ അക്കാദമി അവാര്‍ഡ് നേടിയ ബ്രസീലിയന്‍ ചിത്രം ഐ എം സ്റ്റില്‍ ഹിയര്‍ പ്രദര്‍ശിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ചലച്ചിത്രോത്സവം ഉദ് ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി പ്രസിഡന്റ്് മനീഷ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന് ബിജിബാല്‍, ഐഎഫ്എഫ്ടി ഡയറക്ടര്‍ ചെറിയാന് ജോസഫ്, ശോഭന പടിഞ്ഞാറ്റില്‍, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി, ഇന്നസെന്റ്് സോണറ്റ്, സരിത കൃഷ്ണകുമാര്‍, മാസ് മൂവീസ് മാനേജ്മെന്റ്് പ്രതിനിധി എം.പി. പോളച്ചന്, സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്‍മാസ്റ്റര്‍, സെക്രട്ടറി നവീന്‍ ഭഗീരഥന്, എം.ആര്. സനോജ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് മാസ് മൂവീസില്‍ രാവിലെ 10 നും 12 നും നിരവധി അംഗീകാരങ്ങള്‍ നേടിയ ഭാരതപ്പുഴ, ഫാലിമിഎന്നീ ചിത്രങ്ങളും വൈ കീട്ട് ആറിന് ഓര്മ ഹാളില്‍ ഇറാനിയന്‍ ചിത്രമായ മൈ ഫേവറിറ്റ് കേക്കും പ്രദര്‍ശിപ്പിക്കും.