അതിക്രമിച്ചുകയറി വീട് തല്ലിപ്പൊളിച്ചു; രണ്ടുപേർ പിടിയിൽ
1531370
Sunday, March 9, 2025 7:27 AM IST
മാള: കുരുവിലശേരിയിൽ അതിക്രമിച്ചുകയറി വീട് തല്ലിപ്പൊളിക്കുകയും സ്ത്രീയെ ഭീഷണി പ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേർ പിടിയിൽ. മാള പോലീസ് സ്റ്റേഷൻ റൗഡിയായ അഷ്ടമിച്ചിറ കുരിശിങ്കൽ ജിൻസൺ (28), പുല്ലൂർ അമ്പലനട കാരക്കാട്ട് അനൂപ് (36) എന്നിവരെ യാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.
ജിൻസന്റെ അച്ഛൻ വീട്ടിലിരുന്ന് മദ്യപിച്ച് ബഹളം വയ്ക്കുന്നത് അയൽ വാസിയും സ്ത്രീയുടെ ഭർത്താവുമായ സുജാതൻ ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ ജിൻസണും അനൂപും ചേർന്ന് കഴിഞ്ഞ ദിവസം ഇരുമ്പുവടിയുമായി കുരുവിലശേരി കോട്ടവാതിലിലുള്ള സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സുജാതനെ ആക്രമിക്കുമെന്ന് പറഞ്ഞ് സ്ത്രീയെ ഭയപ്പെടുത്തുകയും സ്ത്രീയുടെ വീടിന്റെ മുൻവശത്തെയും പിറകുവശത്തെയും വാതിലുകൾ തല്ലിപൊളിച്ച് നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്. കോടതി ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.