ലഹരിക്കെതിരേ കൂട്ടയോട്ടവും സ്നേഹമതിലും
1531365
Sunday, March 9, 2025 7:27 AM IST
ആളൂര്‍: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ അനുബന്ധ സ്ഥാപനമായ കല്ലേറ്റുംകര കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളജിലെ എന്‍എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ഐഎച്ച് ആര്‍ഡി സ്നേഹത്തോണ്‍ "റണ്‍ എവേ ഫ്രം ഡ്രഗ്സ്' കൂട്ടയോട്ടം സംഘടിപ്പിച്ചു.
ആളൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ.എം. ബിനീഷ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ആര്. ഉത്സാഹ്, കമ്പ്യൂട്ടര്‍ വിഭാഗം മേധാവി അനില്‍കുമാർ, ഫാ. ദേവസി പന്തല്ലൂക്കാരന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി. കെ.യാമിനി എന്നിവര്‍ പ്രസംഗിച്ചു.
കല്ലേറ്റുംകരയില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം ആളൂര്‍ വഴി കല്ലേറ്റുംകര മോഡല്‍ പോളിടെക്നിക് കോളജില്‍ സമാപിച്ചു. തുടര്‍ന്ന് കുട്ടികളും അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് സ്നേഹമതില് തീര്‍ത്തു.