കാറിടിച്ച് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
1531469
Monday, March 10, 2025 12:38 AM IST
കുന്നംകുളം: കുന്നംകുളം-തൃശൂർ റോഡിൽ പോലീസ് സ്റ്റേഷനു മുൻപിൽ കഴിഞ്ഞ ഞായറാഴ്ച നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകളിൽ ഒരാൾ മരിച്ചു. സേലം കള്ളകുറിച്ചി സ്വദേശിനി കോളഞ്ചി(40) ആണ് മരിച്ചത്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ മൃതദേഹം കള്ളകുറിച്ചിയിലേക്ക് കൊണ്ടുപോയി. ഒപ്പം ഉണ്ടായിരുന്ന കുമാരി(38) പരിക്കുകളുടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.