തോട്ടം തൊഴിലാളികളുടെ ഉറക്കംകെടുത്തി കാട്ടുകൊമ്പന്
1531379
Sunday, March 9, 2025 7:37 AM IST
പാലപ്പിള്ളി: കുണ്ടായിലുള്ള തോട്ടം തൊഴിലാളികളുടെ ഉറക്കം കെടുത്താന്‍ കാട്ടുകൊമ്പന് വീണ്ടും എത്തി. കുണ്ടായി ഇരുമ്പ് പാലത്തിന് സമീപത്തെ പാഡിയിലാണ് കാട്ടാനയെത്തി ഭീതി പരത്തിയത്.
പാഡികള്‍ക്ക് സമീപത്ത് ഇറങ്ങിയ ആന തൊഴിലാളികളുടെ വാഴകൃഷി വ്യാപകമായി നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് ആനക്കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ട കൊമ്പന് പാഡികളില്‍ എത്തിയത്.
വാഴകള്‍ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ആളുകള്‍ പാട്ടക്കൊട്ടിയും ഒച്ചവെച്ചും ആനയെ അകറ്റാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ട് മണിക്കൂറിലേറെ കഴിഞ്ഞാണ് ആന തോട്ടത്തിലേക്ക് കയറിയത്. കഴിഞ്ഞ ദിവസം ചൊക്കനയിലും ഈ കൊമ്പന് എത്തി വാഴകൃഷി നശിപ്പിച്ചിരുന്നു. കുണ്ടായി, ചൊക്കന പ്രദേശങ്ങളില്‍ പലയിടങ്ങളിലായി ആനക്കൂട്ടം തമ്പടിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്.