ബ്രൗൺഷുഗർ പിടിച്ചെടുത്തു
1531362
Sunday, March 9, 2025 7:19 AM IST
പേരാമംഗലം: ചിറ്റിലപ്പിള്ളി ഗ്രൗണ്ടിന് പിൻവശത്തുനിന്ന് പേരാമംഗലം പോലീസും ഡാൻസാഫ് ഉദ്യോഗസ്ഥരുംചേർന്ന് ബ്രൗൺഷുഗർ പിടിച്ചെടുത്തു.
അസം സ്വദേശിയായ ദിൽദർ ഹുസൈൻ(30) എന്നയാളിൽനിന്നാണ് 130 ഗ്രാം ബ്രൗൺഷുഗർ പിടിച്ചെടുത്തത്. എറണാകുളത്തും തൃശൂർ ജില്ലയിലും വിതരണത്തിനായാണ് ലഹരിമരുന്നുകൾ എത്തിച്ചതെന്നാണ് പ്രാഥമിക അറിവ്.
പേരാമംഗലം ഇൻസ്പെക്ടർ എസ്എച്ച്ഒ കെ.സി. രതീഷ്, സബ് ഇൻസ്പെക്ടർ റെമിൻ, എസ്ഐ ഐ. പ്രദീപ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.