യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍
1531360
Sunday, March 9, 2025 7:19 AM IST
വരന്തരപ്പിള്ളി: കിണര്‍ സെന്ററിന് സമീപത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വെട്ടിയാട്ടില്വീട്ടില് ജയദേവ് കൃഷ്ണന്(35)ആണ് അറസ്റ്റിലായത്. വേലൂപ്പാടം കിണര്‍ സ്വദേശി പുന്നക്കരവീട്ടില് അനീഷിനാണ് പരിക്കേറ്റത്.
വയറിലും കൈകളിലും ഗുരുതരമായി പരിക്കേറ്റ അനീഷ് കോഴിക്കോടുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. ഫെബ്രുവരി 28ന് രാത്രിയിലായിരുന്നു സംഭവം. ജയദേവ് കൃഷ്ണനുമായി ശത്രുതയുള്ള ഒരാളുമായി അനീഷ് സൗഹൃദത്തിലായതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
സംഭവശേഷം ഒളിവില്‍പോയ പ്രതി കലവറക്കുന്നിലെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. വരന്തരപ്പിള്ളി എസ്എച്ച്ഒ കെ.എന്‍. മനോജ്, എസ്ഐ അലി, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുരുകദാസ്, സമിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വധശ്രമം, അടിപിടി, വ്യാജമദ്യ നിര്‍മാണം തുടങ്ങി 11 ഓളം കേസുകളില്‍ പ്രതിയാണ് ജയദേവ് കൃഷ്ണന്.