സ്ത്രീകളുടെ അവസ്ഥയിൽ മാറ്റംവരുത്താൻ മാധ്യമങ്ങൾക്കു കഴിയും: സാറാ ജോസഫ്
1531359
Sunday, March 9, 2025 7:19 AM IST
തൃശൂർ: മാധ്യമങ്ങൾക്കാണു സ്ത്രീകളുടെ അവസ്ഥയിൽ മാറ്റംവരുത്താൻ ഫലപ്രദമായി ഇടപെടാൻ കഴിയുന്നതെന്നു എഴുത്തുകാരി സാറാജോസഫ്. തൃശൂർ പ്രസ് ക്ലബ്ബിൽ ജെൻഡർ സെൻസിറ്റിവിറ്റി ഇൻ മീഡിയ എന്ന വിഷയത്തിൽ നടത്തിയ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് അക്ഷിതാരാജ് അധ്യക്ഷയായി. മാധ്യമപ്രവർത്തകരായ എൻ. സുസ്മിത, അനുപമ വെങ്കിടേഷ്, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മിനി മുരിങ്ങാത്തേരി മോഡറേറ്ററായി. കെ.വി. കല, പി.ആർ. ശ്രീദേവി എന്നിവർ പ്രസംഗിച്ചു.