വെട്ടുകാട് പള്ളിയിൽ ഊട്ടുതിരുനാൾ
1531358
Sunday, March 9, 2025 7:19 AM IST
വെട്ടുകാട്: സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാൾ കൊടിയേറ്റം വികാരി ഫാ. ബൈജു കാഞ്ഞിരത്തിങ്കൽ നിർവഹിച്ചു. തിരുനാൾദിനമായ 16 വരെ രാവിലെ നവനാൾ തിരുക്കർമങ്ങൾ, യൂണിറ്റുകളുടെ സമർപ്പണം, കപ്പേളയിൽ ലദീഞ്ഞ്, നൊവേന എന്നിവയുണ്ടാകും.
16നു രാവിലെ 6.30ന് വിശുദ്ധ കുർബാനയ്ക്കുശേഷം നേർച്ചഭക്ഷണം വെഞ്ചരിച്ചു വിതരണം ചെയ്യും. 10.30നു ഫാ. ബിനോയ് ആലപ്പാട്ട് മുഖ്യകാർമികനായി ആഘോഷമായ പാട്ടുകുർബാന, സന്ദേശം.വികാരി ഫാ. ബൈജു കാഞ്ഞിരത്തിങ്കൽ, കൈക്കാരന്മാരായ ബിജോ കുരിയൻ, ജോർജ് ചാണ്ടി, ജിതിൻജോസ്, ക്ലിന്റ് ബേബി, ജനറൽ കൺവീനർ ബാബു വടക്കൻ, മറ്റു തിരുനാൾ കമ്മിറ്റി കൺവീനർമാർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും.