കാൻസർ പ്രതിരോധ കാമ്പയിന്: ജില്ലാതല ആദ്യഘട്ടം സമാപിച്ചു
1531357
Sunday, March 9, 2025 7:19 AM IST
പഴയന്നൂര്‍: ആരോഗ്യം ആനന്ദം അകറ്റാം അർബുദം കാൻസർ പ്രതിരോധ കാമ്പയിനിന്റെ ആദ്യഘട്ട ജില്ലാതല സമാപനപരിപാടിയുടെ ഉദ്ഘാടനം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് നിർവഹിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യകേരളം തൃശൂര്‍, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്, പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം, ചേലക്കര താലൂക്കാശുപത്രി, ചേലക്കര ജീവോദയ മിഷൻ ആശുപത്രി എന്നിവയുമായി സഹകരിച്ച് സർക്കാർ ആരംഭിച്ച കാമ്പയിനാണ് സമാപിച്ചത്.
ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ അധ്യക്ഷതവഹിച്ച ചടങ്ങിൽ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.കെ.കെ. ഗൗതമൻ വിഷയാവതരണം നടത്തി. ഗൈനക്കോളജിസ്റ്റ് ഡോ. സീലിയ സ്ക്രീനിംഗിന് നേതൃത്വംനൽകി. ആരോഗ്യ കേരളം ജില്ലാ കൺസൾട്ടന്റ് ഡാനി പ്രിയൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റ്ഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. ശ്രീജയൻ, അരുൺ കാളിയത്ത്, വാർഡ് മെമ്പർ ടി. ഗോപാലകൃഷ്ണൻ, പി.എ. സന്തോഷ്കുമാർ, സിസ്റ്റർ പുഷ്പ സിഎസ്സി, ലിയോ ജോസഫ് പ്രസംഗിച്ചു.