ലോക വനിതാദിനാചരണം
1531356
Sunday, March 9, 2025 7:19 AM IST
കൈപ്പറമ്പ്: പുറ്റേക്കര പകൽവീട് ഓഡിറ്റോറിയത്തിൽ നടന്ന വനിതാദിനാചരണ ചടങ്ങിൽ നൂറുദിവസം തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച തൊഴിലുറപ്പ് തൊഴിലാളികൾ, ചടങ്ങിൽ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഉഷ, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനും വാർഡ് മെമ്പറുമായ ലിന്റി ഷിജു, വിവിധ മേഖലകളിൽ ഉൾപ്പെട്ട മുതിർന്ന വനിതകൾ എന്നിവരെ ആദരിച്ചു.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ലീലാ രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 15-ാം വാർഡ് മെമ്പർ മേരി പോൾസൺ, മേരി ലോനപ്പൻ, പകൽവീട് പ്രസിഡനന്റ്് സി.ഡി.ഔസേപ്പ് എന്നിവർ സംസാരിച്ചു.
ഗുരുവായൂർ: വനിതാദിനാഘോഷത്തിൽ കുട്ടികളിലെ ലഹരി ഉപയോഗം-സിനിമ, സോഷ്യൽ മീഡിയകളിലെ അക്രമരംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വൈഎംസിഎ വനിത കൂട്ടായ്മ. വാർഡ് കൗൺസിലർ ഷിൽവ ജോഷി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നീന ജോൺസൺ അധ്യക്ഷയായി.വിവിധമേഖലകളിലെ പ്രഗത്ഭ വനിതകളേയും അമ്മമാരേയും ആദരിച്ചു. ടെസ്ജെയ്സൺ, ജിസി ലോറൻസ്,സിജി ജോയ്, വൈഎംസിഎ പ്രസിഡൻറ് ബാബു വർഗീസ്,കൗൺസിലർ കെ.പി.എ.റഷീദ്, സി.ഡി.ജോൺസൺ എന്നിവർപ്രസംഗിച്ചു.
കെഎസ്എസ്പിയുവിന്റെ നേതൃത്വത്തിൽനടന്ന വനിതാദിനാഘോഷം ചാവക്കാട് നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പ്രസന്ന രണദിവെ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോ.സെക്രട്ടറി എം.ബി. പ്രമീള അധ്യക്ഷയായി.ബ്രദേഴ്സ് ക്ലബിന്റെ വനിതാ ദിനാചരണത്തിന് വനിതാവിംഗ് പ്രസിഡന്റ് മേഴ്സി ജോയ് അധ്യക്ഷയായി. മെട്രോ ക്ലബിന്റെ വനിതാദിനാഘോഷം ഇൻസൈറ്റ് സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ ഫാരിത ഉദ്ഘാടനം ചെയ്തു. മെട്രോ ലേഡീസ് പ്രസിഡന്റ്് ബിന്ദു ജെയ്സൺ അധ്യക്ഷയായി.
സിസ്റ്റർ കോണ്സസയെ ടോംയാസ് ആദരിച്ചു
തൃശൂർ: അന്താരാഷ്ട്ര വനിതാദിനത്തിനോടനുബന്ധിച്ച് സംസ്കൃതപണ്ഡിതയും മുൻ അധ്യാപികയും പാവറട്ടി സംസ്കൃത കോളജ് സ്ഥാപകൻ പി.ടി. കുര്യാക്കോസിന്റെ ശിഷ്യയുമായ സിസ്റ്റർ കോണ്സസയെ ടോംയാസ് പരസ്യ ഏജൻസി ഉടമ തോമസ് പാവറട്ടി പൊന്നാടയണിയിച്ച് ആദരിച്ചു.
തൊണ്ണൂറുകാരിയായ സിസ്റ്റർ പാവറട്ടി വടുക്കൂട്ട് കുടുംബാംഗമാണ്. ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ തിരൂർ സിയോണ്‍ റിന്യൂവൽ സെന്റർ കോണ്‍വെന്റിൽ നടന്ന ചടങ്ങിൽ സിസ്റ്റർ സുപ്പീരിയർ സിസ്റ്റർ ജീന അധ്യക്ഷത വഹിച്ചു.
ബസിലിക്ക മാതൃവേദി വനിതാദിനാചരണം
തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക മാതൃവേദിയുടെ നേതൃത്വത്തിൽ ലോകവനിതാദിനത്തോടനുബന്ധിച്ച് സെമിനാർ നടത്തി. വനിതകൾക്കുള്ള സ്വയംതൊഴിൽ സാധ്യതാപദ്ധതികളെക്കുറിച്ചുള്ള ക്ലാസ് അതിരൂപത പാസ്റ്ററൽ സെന്റർ ഡയറക്ടർ റവ.ഡോ. ജോസ് വട്ടക്കുഴി നയിച്ചു.
കൗൺസിലർ സിന്ധു ആന്റോ ചാക്കോളയെ വനിതാരത്നം പുരസ്കാരം നൽകി ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി ആദരിച്ചു. മാതൃവേദി പ്രസിഡന്റ് ലിബി ടോണി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ബെൻവിൻ തട്ടിൽ, ഫാ. പ്രിൻസ് ചെറുതാണിക്കൽ, ശതാബ്ദി കമ്മിറ്റി കൺവീനർ ടി.കെ. അന്തോണിക്കുട്ടി, മാതൃവേദി സെക്രട്ടറി വത്സ ജോമോൻ എന്നിവർ പ്രസംഗിച്ചു.
അമല മെഡിക്കൽ കോളജിൽ
തൃശൂർ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് അമല മെഡിക്കൽ കോളജിൽ നടത്തിയ ടാലന്റ് മത്സരങ്ങളുടെ ഉദ്ഘാടനവും സമ്മാനദാനവും ചലച്ചിത്രതാരം മാളവിക നായർ നിർവഹിച്ചു.
അമല ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എസ്ഐ പി.ബി. ഷിജി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഐ.എ. ഷീജ എന്നിവർ സെൽഫ് ഡിഫൻസ് ക്ലാസ് നയിച്ചു. ലീഗൽ അഡ്വൈസർ അഡ്വ. ഫിനർഗിവ് ആലപ്പാട്ട്
പഴയന്നൂർ: മേജർ റൂറൽ ലൈബ്രറി ലോക വനിതാദിനത്തോടനുബന്ധിച്ചു വായനശാല വനിതാവേദി പ്രവർത്തകർ വനിതകളെ ആദരിച്ചു. പഴയന്നൂർ പഞ്ചായത്തിൽ പൊതു പ്രവർത്തനരംഗത്ത് മുപ്പതുവർഷം പിന്നിട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ, അധ്യാപികമാരായ കെ.വി. ശാന്തകുമാരി, വി. ശാന്തകുമാരി എന്നിവരെ ആദരിച്ചു. വനിതാവേദി കൺവീനർ ജി. വൈഷ്ണവി, ലൈബ്രേറിയൻ രേണുക, സെക്രട്ടറി പി. അജീഷ് എന്നിവർ പങ്കെടുത്തു.
വടക്കാഞ്ചേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു. ചടങ്ങിൽ തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി ഉദ്ഘാടനംചെയ്തു. വനിതാവേദി കൺവീനർ കെ.കെ. സാവിത്രി അധ്യക്ഷതവഹിച്ചു. അഡ്വ.കെ. ജയശ്രീ മുഖ്യപ്രഭാഷണംനടത്തി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ഏലിയാമ്മ, യൂണിയൻ ജോയിന്റ് സെക്രട്ടറി കെ.എസ്. ജോർജ്, കെ.വി. നളിനി, കെ. കാളിക്കുട്ടി എന്നിവർ പ്രസംഗിച്ചു.
നന്ദി പറഞ്ഞു.