കെവിവിഇഎസ് വനിതാദിനാഘോഷം
1531354
Sunday, March 9, 2025 7:19 AM IST
തൃശൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃശൂർ വനിതാവിംഗിന്റെ നേതൃത്വത്തിൽ വനിതാദിനാഘോഷവും റാലിയും നടത്തി. കെവിവിഇഎസ് ജില്ലാ പ്രസിഡന്റും സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റുമായ കെ.വി. അബ്ദുൾഹമീദ് ഫ്ളാഗ്ഓഫ് ചെയ്തു. എഴുത്തുകാരി ബൃന്ദ പുനലൂർ ഉദ്ഘാടനം ചെയ്തു. വനിതാവിംഗ് ജില്ലാ പ്രസിഡന്റ് ഷൈന ജോർജ് അധ്യക്ഷത വഹിച്ചു.
ബെസ്റ്റ് വുമണ്‍ എന്റർപ്രണർ ബിനിത മുബീനെ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾഹമീദ് ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ മുഖ്യപ്രഭാഷകനായിരുന്നു. ട്രഷറർ ജോയ് മൂത്തേടൻ മുഖ്യാതിഥിയായി. കെ.കെ. ഭാഗ്യനാഥ്, എം.കെ. അബി, ഫൗസിയ ഷാജഹാൻ, വി.ടി. ജോർജ്, ജോജി തോമസ്, ആലീസ് എബ്രഹാം എന്നിവർ പങ്കെടുത്തു.