ജാഗരണ പദയാത്രകൾ എത്തി; തീർഥകേന്ദ്രം പ്രാർഥനയിൽ നിറഞ്ഞു
1531353
Sunday, March 9, 2025 7:19 AM IST
പാലയൂർ: വിശുദ്ധ കുരിശും ജപമാലപ്രാർഥനാമന്ത്രങ്ങളുമായി വിശ്വാസികൾ എത്തിയതോടെ പാലയൂർ മഹാതീർഥടനത്തിന്റെ ഭാഗമായി 50 നോമ്പിലെ വെള്ളിയാഴ്ചകളിൽ നടത്തുന്ന ജാഗരണപദയാത്രകൾക്ക് തുടക്കമായി.
ജാഗരണ പദയാത്ര വെള്ളിയാഴ്ച തൃശൂർ ബസിലിക്കയിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനംചെയ്തു. സെന്റ് വിൻസെന്റ് ഡി പോൾ, ടീച്ചേഴ്സ് ഗിൽഡ്, മറ്റം, ഒല്ലൂർ, വേലൂർ, ചേലക്കര ഫൊറോനകൾ എന്നിവർ അണിനിരന്ന മുഖ്യപദയാത്രയ്ക്ക് തീർഥാടനം ജനറൽ കൺവീനർ ഫാ. ജോസഫ് വൈക്കാടൻ, ഷിബു കാഞ്ഞിരത്തിങ്കൽ, രഞ്ജിത്ത് പോൾ, ആന്റണി വലപ്പാട് തുടങ്ങിയവർ നേതൃത്വംനൽകി.
രൂപതയിലെ വിവിധ ഇടവകളിൽനിന്നു വികാരിമാരുടെ നേതൃത്വത്തിലും പദയാത്രകൾ ആരംഭിച്ചു. ഒരുമനയൂർ, പേരകം, കാവീട്, കോട്ടപ്പടി, ബ്രഹ്മകുളം, ഗുരുവായൂർ, പാവറട്ടി, ചിറ്റാട്ടുകര, മണലൂർ, തൊയക്കാവ്, ചൂണ്ടൽ തുടങ്ങി നിരവധി പള്ളികളിൽനിന്ന് പദയാത്രകളായി വിശ്വാസികൾ എത്തിച്ചേർന്നു. തീർഥകേന്ദ്രം ആർച്ച് പ്രിസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ, കൺവീനർ സി.എൽ. ജേക്കബ്, ജോയിന്റ് കൺവീനർ ലിസി ജേക്കബ്, ട്രസ്റ്റിന്മാരായ ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, പി.എ. ഹൈസൺ, സേവ്യർ വാകയിൽ, തീർഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, ടി.ജെ. ഷാജു തുടങ്ങിയവർചേർന്ന് സ്വീകരിച്ചു.