വാഹനപകടം : പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
1531124
Saturday, March 8, 2025 11:24 PM IST
പുന്നയൂർക്കുളം: വെള്ളിയാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പരിയാപുരം ഐക്കരവളപ്പിൽ സുരേഷ് (53)ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷം കൂറ്റനാട് റോഡിൽ വച്ച് സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. പോലീസ് നടപടികൾക്കുശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും, ഭാര്യ: സുജ. മകൻ: വിഷ്ണു.