വീടിനുമുകളില്‍ നിന്നുവീണ് പരിക്കേറ്റ ഗൃഹനാഥന് മരിച്ചു
1531123
Saturday, March 8, 2025 11:24 PM IST
കാട്ടൂര്‍: വീടിനു മുകളില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. കാട്ടൂര്‍ പൊഞ്ഞനം സ്വദേശി കതിരപ്പിള്ളി വീട്ടില്‍ മാധവന് മകന് ശശി(62) ആണ് മരിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ വീടിനു മുകളില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അജയ (അംഗന്‍വാടി അധ്യാപിക). മക്കള്‍: രാഹുല്‍, പ്രിയങ്ക. മരുമകന്: ജയേഷ്.