ഖാദിത്തൊഴിലാളികളെ സമരത്തിലേക്കു തള്ളിവിടരുത്: അഡ്വ. ജോസഫ് ടാജറ്റ്
1530914
Saturday, March 8, 2025 1:51 AM IST
തൃശൂർ: ആശാ വർക്കർമാരെപ്പോലെ ഖാദിത്തൊഴിലാളികളെ സമരത്തിലേക്കു തള്ളിവിടരുതെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. കേരള ഖാദി വർക്കേഴ്സ് കോൺഗ്രസ് ജില്ലാ പ്രവർത്തകയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജോസഫ് പെരുന്പിള്ളി അധ്യക്ഷത വഹിച്ചു. ഖാദിത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഭാരവാഹികളായ എം.പി. വത്സല, എം. ശാലിനി, കെ.ആർ. രജനി, സി.വി. ലില്ലി, ടി. രജനി, കെ. വിജയലക്ഷ്മി, ലത, എൻ.എം. ദേവയാനി, ലളിത, കമലാക്ഷി, ഡെയ്സി വർഗീസ് എന്നിവർ പ്രസംഗിച്ചു.